കല്ലമ്പലം : സെൽഫ് ഡിഫൻസിന്റെ ഭാഗമായി ജ്വാല എന്ന പേരിൽ വാക്കിംഗ് ട്രെയിനിങ്ങുമായി കേരള പോലീസ്.
ഇതിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലയുടെ പ്രോഗ്രാം കല്ലമ്പലത്ത് വച്ചാണ് നടത്തപ്പെടുന്നതെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു. ഈ മാസം 11 12 തീയതികളിലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമായും സ്ത്രീജനങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി കേരള പോലീസ് ആവിഷ്കരിച്ചിരിക്കുന്നതെന്നും, വീടുവിട്ട് പുറത്തുപോകുന്ന സ്ത്രീകൾക്ക് അവർക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ നേരിടാൻ സ്വയം പ്രതിരോധ മാർഗങ്ങൾ പരിശീലിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും കല്ലമ്പലം ജനമൈത്രി പോലീസ് എസ് ഐ ജയൻ അറിയിച്ചു.
11 - 12 ശനി ഞായർ ദിവസങ്ങളിൽ രണ്ടു വീതം മണിക്കൂറുകളിലാണ് പരിശീലനം നടക്കുന്നത്. രാവിലെ 9 മുതൽ 11 വരെ, 11 മുതൽ 1 വരെ, 2 മുതൽ 4വരെ, 4 മുതൽ 6 വരെ എന്നിങ്ങനെയാണ് ട്രെയിനിങ് സെക്ഷൻ ക്രമീകരിച്ചിരിക്കുന്നത്.ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ആ സമയം രജിസ്റ്റർ ചെയ്യാനുള്ള രജിസ്ട്രേഷൻ ഫോം ഗൂഗിൾ ഫോമിൽ ലഭ്യമാണ്. ട്രെയിനിങ് ബുക്ക് ചെയ്യാൻ താല്പര്യമുള്ളവർ ഇന്ന് തന്നെ ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യാൻ കല്ലമ്പലം പോലീസ് അഭ്യർത്ഥിക്കുന്നു.