നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിര്‍ത്തുക, നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അത് നിങ്ങളോടൊപ്പം നില്‍ക്കും’ (എന്റെ അച്ഛന്റെ ബുദ്ധിപരമായ വാക്കുകള്‍). ‘രണ്ട് ദിവസം മുമ്പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. സ്‌റ്റെന്റ് സ്ഥാപിച്ചു. ഏറ്റവും പ്രധാനമായി, ‘എനിക്ക് വലിയ ഹൃദയമുണ്ട്’ എന്ന് എന്റെ കാര്‍ഡിയോളജിസ്റ്റ് വീണ്ടും സ്ഥിരീകരിച്ചു. കൃത്യമായി ഇടപെട്ടതിന് നിരവധി പേരോട് നന്ദി പറയാനുണ്ട്. അത് മറ്റൊരു പോസ്റ്റില്‍ പുറയാം. എന്നെ സ്‌നേഹിക്കുന്നവരോട് നല്ല വാര്‍ത്തയെക്കുറിച്ച് അറിയിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. അത്രതന്ന. വീണ്ടും ജീവിതം തുടങ്ങാന്‍ ഞാന്‍ റെഡിയാണ്. – സുസ്മിത സെന്‍ കുറിച്ചു.
അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു സുസ്മിതയുടെ കുറിപ്പ്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പ്രിയതാരത്തിന് രോഗമുക്തി ആശംസിച്ചത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിനെ ആര്യ വെബ് സീരീസിന്റെ മൂന്നാം സീസണിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു സുസ്മിത. 2014ല്‍ താരത്തിന് ഓട്ടോ ഇമ്യൂണ്‍ കണ്ടീനായ അഡ്ഡിസണ്‍ രോഗം സ്ഥിരീകരിച്ചിരുന്നു