തിരുവനന്തപുരം: ചിറയിൻകീഴിൽ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി കടയുടമയ്ക്ക് ഗുരുതര പരിക്ക്. അവനവന്‍ചേരി സ്വദേശി ഷൈജുവിനെ (45) ആണ് ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം ആറ്റിങ്ങല്‍ റോഡിലാണ് അപകടം നടന്നത്. ചിറയിന്‍കീഴ് ഭാഗത്ത് നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് വന്ന കാര്‍ വളവില്‍ നീയന്ത്രണം വിട്ട് ഷൈജുവിൻ്റെ പൂക്കടയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പൂക്കടയുടെ മുന്‍ വശം ഉണ്ടായിരുന്ന തട്ടും അലമാരയും മേശയും തകർത്ത കാർ ഇവിടെ നിക്കുകയായിരുന്നു ഷൈജുവിനെ പിടിക്കുകയായിരുന്നു. ശബ്ദ്ംകേട്ടെത്തിയ നാട്ടുകാർ കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറിയ കാര്‍ തളളി നീക്കിയാണ് കാറിനടിയില്‍പ്പെട്ട ഷൈജുവിനെ പുറത്തെടുത്തത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഷൈജുവിനെ ആബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടകരമായി കാര്‍ ഓടിച്ച ചിറയിന്‍കീഴ് സ്വദേശിയ്‌ക്കെതിരെ ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു.