നഗരസഭ. സര്‍ക്കാരിന്റെ വിവിധ ഭവനപദ്ധതികളില്‍പ്പെടുത്തി പാവപ്പെട്ടവര്‍ക്ക്സൗജന്യമായി കട്ടകള്‍ വിതരണം ചെയ്യും.600 ചതുരശ്രയടിയുള്ള വീടിന് 12,500 ഇഷ്ടികള്‍ വേണ്ടിവരുമെന്നാണ് കണക്ക്.
ഒരുലക്ഷത്തിലേറെ ഇഷ്ടിക സമാഹരിക്കാനാകുമെന്നാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ.
ചൂടും തിരക്കും പരിഗണിച്ച് രാവിലെ എട്ടുവരെയും വൈകിട്ട് അഞ്ചിന്
ശേഷവുമാണ് ഇഷ്ടിക ശേഖരണം. ഇഷ്ടിക ആവശ്യമുള്ള ഗുണഭോക്താക്കള്‍ അപേക്ഷകള്‍ മേയറുടെ ഓഫീസില്‍ നല്‍കണം. വിവിധ മാനദണ്ഡങ്ങള്‍ പരിശോധിച്ച്
മുന്‍ഗണനാടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്കാണ് കട്ടകള്‍ നല്‍കുന്നത്.
നിലവില്‍ 25ലധികം അപേക്ഷകള്‍ ലഭിച്ചു.