നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും റോഡിലേക്ക് വീണ സുനിതയുടെ കഴുത്തിത്തിലുണ്ടായിരുന്ന ഏഴ് പവന്റെ മാല കവർന്ന ശേഷം മോഷ്ടക്കാൾ കടന്നിരുന്നു. പരിക്കേറ്റ സുനിതയെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരുവട്ടാർ പൊലീസ് സ്ഥലത്തെത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് രജിസ്ട്രേഷൻ നമ്പരില്ലാത്ത ഇരുചക്രവാഹനത്തിൽ മുഖംമൂടി ധരിച്ചെത്തിയ മൂന്ന് മോഷ്ടാക്കൾ ആണ് കവർച്ച നടത്തിയത് എന്ന് കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളച്ചൽ സ്വദേശി നീധീഷ് രാജ (22), ചെമ്മാൻ വിള സ്വദേശി പ്രേംദാസ് (23), വഴുക്കംപ്പാറ മണവിള സ്വദേശി വിഘ്നേഷ് (20 ) എന്നിവരെ മോഷണ മാല വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുന്നത്. കുടുതൽ ചോദ്യം ചെയ്യലിൽ ചെലവിന് പണം ആവശ്യമുള്ളപ്പോൾ കവർച്ച നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.