ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിരുവനന്തപുരം എസ് കെ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 3 മണിക്കാണ് അന്ത്യം സംഭവിച്ചത് .
വർക്കല എസ് എൻ കോളേജിലെ അധ്യാപകനായിരുന്നു പ്രൊഫസർ ശരത്ചന്ദ്രൻ. ആറ്റിങ്ങൽ മേഖലയിലെ പൊതുകാര്യ പ്രസക്തനും സജീവ കോൺഗ്രസ് പ്രവർത്തകനുമായിരുന്നു അദ്ദേഹം . MMVRA രക്ഷാധികാരിയാണ്.
എസ് ബി ഐയിൽ നിന്നും വിരമിച്ച തങ്കച്ചിയാണ് ഭാര്യ.
തിരുവനന്തപുരം ഗവൺമെന്റ് മോഡൽ ഹൈസ്കൂൾ അധ്യാപകൻ സജിൻ എസ് ചന്ദ്രൻ , യു എസ് ടി ഗ്ലോബൽ ഉദ്യോഗസ്ഥൻ ലിജിൻ എസ് ചന്ദ്രൻ എന്നിവരാണ് മക്കൾ . തിരുവനന്തപുരം വൈദ്യുതി ഭവൻ ഉദ്യോഗസ്ഥ ഡിഷ, ആറ്റിങ്ങൽ ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥ ഗീതു എന്നിവരാണ് മരുമക്കൾ..