കടം വാങ്ങിയ ടിക്കറ്റില്‍ ചുമട്ടുതൊഴിലാളിക്ക് 75 ലക്ഷം.ഭാഗ്യം തെളിഞ്ഞത് കഴക്കൂട്ടം ആറ്റിന്‍കുഴി സ്വദേശി ബാബുലാലിന്.


കഴക്കൂട്ടം..  കൈയില്‍ പണമില്ലാത്തതിനാല്‍ കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചു. കഴക്കൂട്ടം ആറ്റിന്‍കുഴി തൈകുറുമ്ബില്‍ വീട്ടില്‍ കയറ്റിറക്ക് തൊഴിലാളിയായ ബാബുലാലിന് ആണ് (55) കേരള സംസ്ഥാന സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്. ചൊവ്വാഴ്ചരാവിലെ യൂനിയന്‍ ഓഫിസിലെത്തിയ കഠിനംകുളം സ്വദേശിനിയായ ലോട്ടറി വില്‍പനക്കാരിയായ കുട്ടി ബാബുലാലിനോട് കുറച്ച്‌ ടിക്കറ്റ് മാത്രമേ വിറ്റുള്ളു എന്നും ഒരു ടിക്കറ്റ് എടുത്ത് സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു. 

തന്റെ കൈവശം ഇപ്പോള്‍ പണിമില്ലെന്ന് ബാബുലാന്‍ പറഞ്ഞെങ്കിലും പണം പിന്നീട് വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞ് രണ്ട് ടിക്കറ്റ് ബാബുലാലിനെ ഏല്‍പിക്കുകയായിരുന്നു. 

അതില്‍ ഒരു ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

 നിര്‍ധനകുടുംബത്തില്‍പ്പെട്ട ബാബുലാല്‍ വര്‍ഷങ്ങളായി 
ചുമടെടുത്താണ് കുടുംബം പോറ്റുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റ് കനറാ ബാങ്ക് കഴക്കൂട്ടം ശാഖയില്‍ ഏല്‍പിച്ചു.