തിരുവനന്തപുരം • പൊങ്കാല കഴിഞ്ഞുള്ള ശുചീകരണത്തിലെ ഹിറ്റ് ഇനമാണ് കൃത്രിമ മഴ. പൊങ്കാല അവശിഷ്ടങ്ങൾ നീക്കിയ ശേഷം കൃത്രിമ മഴയിലൂടെ നഗരത്തിലെ റോഡുകൾ കഴിഞ്ഞ 12 വർഷമായി കഴുകി വൃത്തിയാക്കുന്നത് തരംഗിണിയാണ്. പൊങ്കാല കഴിഞ്ഞ് പൊടി പടലങ്ങൾ നീക്കാനും അന്തരീക്ഷം തണുപ്പിക്കാനും തയാറെടുക്കുകയാണ് തരംഗിണി.സിനിമ ഷൂട്ടിങ് ഉൾപ്പെടെയുള്ളവയ്ക്ക് കൃത്രിമ മഴയും കാറ്റും ഒരുക്കുന്ന സ്ഥാപനമാണ് കല്ലിയൂർ പെരിങ്ങമ്മല തെറ്റിവിളയിൽ പ്രവർത്തിക്കുന്ന തരംഗിണി. ഇന്ന് മഴയ്ക്കായി 4 വാഹനങ്ങളാണ് നിരത്തിലിറക്കുന്നതെന്ന് ഉടമ സജു പറഞ്ഞു. ഇവരെ സഹായിക്കുന്നതിനായി കോർപറേഷന്റെ 15 ജീവനക്കാരും ഇക്കുറിയുണ്ട്.മഴ വാഹനത്തിൽ വെള്ളം തീർന്നാൽ നിറക്കുന്നതിന് ടാങ്കർ ലോറി ഉൾപ്പെടെ 18 വാഹനങ്ങളും സജ്ജമാണ്. ഇന്ന് വൈകിട്ട് ഏഴരയോടെ സെക്രട്ടേറിയറ്റിനു മുന്നിലാണ് ആദ്യ മഴ.