ആറ്റിങ്ങൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ രാത്രി 7 മണി കഴിഞ്ഞു തോന്നുന്ന രീതിയിൽ സർവീസ് അവസാനിപ്പിക്കുന്നതിനാൽ.
പല സ്ഥലങ്ങളിലേക്കും പോകേണ്ട യാത്രക്കാർ ബുദ്ധിമുട്ടുന്നതിനാൽ 1/2/ 23 ൽ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് ആർഎസ്പി ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി അനിൽ ആറ്റിങ്ങൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ RTO ഫീൽഡ് സ്റ്റാഫിനെ അന്വേഷിക്കാൻ ചുമതലപ്പെടുത്തുകയും. ആയതിൽ പ്രകാരം ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനുമായി ചർച്ച നടത്തിയതിൽ രാത്രി 7 മണിക്ക് ശേഷം ഒരു ബസ്സും ട്രിപ്പ് മുടക്കില്ല എന്ന ഉറപ്പു നൽകിയിട്ടുണ്ട്. ആയതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമാനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്
അനിൽ ആറ്റിങ്ങൽ
RSP മണ്ഡലം സെക്രട്ടറി
ആറ്റിങ്ങൽ
07/03/23