കന്യാകുമാരി ചുറ്റാൻപോകുന്നവർക്ക് സന്തോഷവാർത്ത. മാർച്ച് 6 മുതൽ തിരുവള്ളുവർ പ്രതിമയും കാണാം

തിരുവള്ളുവർ പ്രതിമ സന്ദർശിക്കാൻ മാർച്ച് 6 മുതൽ 
വിനോദസഞ്ചാരികൾക്ക് പ്രവേശന അനുമതി നൽകിയതായി അധികൃതർ അറിയിച്ചു. 
കന്യാകുമാരിയിൽ വിവേകാനന്ദ സ്മാരകത്തിന് സമീപത്തുള്ള തിരുവള്ളുവർ പ്രതിമയിൽ
 ഒരു കോടി രൂപ ചെലവിൽ രാസലേപനം പൂശുന്ന പണി കഴിഞ്ഞ ജൂണിൽ തുടങ്ങി ജനുവരിയിൽ
 അവസാനിച്ചിരുന്നു. പണി പൂർത്തിയായെങ്കിലും സന്ദർശകർക്ക് തിരുവള്ളുവർ 
പ്രതിമ സന്ദർശിക്കാൻ പ്രവേശന അനുമതി നൽകിയിരുന്നില്ല. പൂംപൂകാർ ഷിപ്പിങ് 
കോർപറേഷനാണ് വിവേകാനന്ദ സ്മാരകത്തിലേക്കും, തിരുവള്ളുവർ പ്രതിമയിലേക്കും 
ബോട്ട് സർവീസ് നടത്തുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ് സന്ദർശന 
സമയം. 50 രൂപയാണ് ടിക്കറ്റ് നിരക്ക്.