യാത്രക്കാരൻ ബസ്സിലിരുന്നു മരിച്ചു.. വർക്കല റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലാണ് സംഭവം. കവലയൂർ സ്വദേശി വിദ്യാധരൻ ( 69 ) ആണ് മരണമടഞ്ഞത്.
വർക്കല പുന്നമൂട്ടിലെ ജ്വല്ലറിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു വിദ്യാധരൻ . രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി വർക്കല റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ ബസ്സിൽ ഇരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.. സംശയം തോന്നിയ ബസ് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് മരണ വിവരം അറിയാനിടയായത്.
ഇന്ന് രാവിലെ 6.15 ആണ് സംഭവം. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് മേൽ നടപടികൾ സ്വീകരിച്ചു