പോലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 62 വര്‍ഷം കഠിന തടവും 2. 5 ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: ഭാര്യയുടെ ആദ്യ വിവാഹത്തിലെ 14 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ചുരുട്ട എന്ന രണ്ടാനച്ഛന് 2 വട്ടം മരണം വരെ കഠിന തടവും വിവിധ വകുപ്പുകളിലായി 62 വര്‍ഷം കാരാഗ്രഹ വാസവും 2.5 ലക്ഷം രൂപ പിഴയൊടുക്കുവാനും തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം. ബി. ഷിബു ശിക്ഷ വിധിച്ചു. 2021 ല്‍ പെണ്‍കുട്ടിയെ പ്രതി കടത്തിക്കൊണ്ട് വന്ന് കൂടെ താമസിപ്പിച്ചു ലൈംഗിക പീഡനം നടത്തിയെന്നാണ് കേസ്. കഴക്കൂട്ടം പോലീസ് പ്രതിയെ തേടി പോകവേ പ്രതി പെണ്‍കുട്ടിയുമായി തുമ്പ പോലീസ് സ്‌റ്റേഷന്‍ പരിധിക്കകം ഒളിവില്‍ പോയി. തുമ്പ പോലീസ് പ്രതിയുടെ ഒളിയിടം കണ്ടെത്തി അറസ്റ്റിന് ശ്രമിക്കവേ പ്രതി പോലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെട്ടു. നിരവധി കേസില്‍ പ്രതിയായ ഇയാളെ പോലീസ് വളരെ പണിപ്പെട്ട് അപകടമായ മല്‍പ്പിടുത്തത്തില്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. കഴക്കൂട്ടം പോലീസ് സി ഐ പ്രവീണ്‍ ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂട്ടര്‍ അജിത് പ്രസാദ് ഹാജരായി.