വീടില്ലാത്ത കുടുംബത്തിന് 5 സെന്റ് ഭൂമിയും വീടും സമ്മാനിച്ച് സിപിഎം ആറ്റിങ്ങല്‍ വെസ്റ്റ്ലോക്കല്‍ സെക്രട്ടറി

വീടില്ലാത്ത കുടുംബത്തിന് അഞ്ചു സെന്റ് ഭൂമിയും വീടും നല്‍കി സി പി എം ആറ്റിങ്ങല്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറി പാര്‍വതീപുരം അഭയത്തില്‍ എന്‍ മോഹനന്‍ നായരും ഭാര്യ പത്മദളയും മാതൃകയായി.ജനകീയ പ്രതിരോധ ജാഥ സ്വീകരണ കേന്ദ്രമായ മാമത്ത് വെച്ച് ജാഥ ക്യാപ്റ്റന്‍ എം.വി ഗോവിന്ദന്‍ വീടിന്റെ രേഖകള്‍ കവലയൂര്‍ സ്വദേശി രാജു എന്ന് വിളിക്കുന്ന രാജനും കുടുംബത്തിനും കൈമാറി. രാജന്‍ കുടുംബസമേതം വാടക വീടുകളിലാണ് കഴിയുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വാടക കൊടുക്കാന്‍ കഴിയാതെ വന്നു. വിവരം അറിഞ്ഞ മോഹനന്‍നായര്‍ ഭാര്യയും മക്കളുമായി ആലോചിച്ച് ഭൂമിയും, വീടും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. മണമ്പൂരില്‍ വാങ്ങിയ വസ്തുവും വീടുമാണ് രാജന് നല്‍കിയത്. റജിസ്‌ട്രേഷന്‍ നടപടികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി.