ഓടിച്ച ഓട്ടോറിക്ഷയിലായിരുന്നു. രണ്ട് ദിവസത്തിനു ശേഷം കുട്ടിക്ക് പനി അനുഭവപ്പെട്ട് ഡോക്ടറെ കാണിച്ചപ്പോഴാണ് ലൈംഗിക അതിക്രമ വിവരം പുറത്തറിയുന്നത്. ബന്ധുക്കളാണ് കുട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്.തുടർന്ന് സ്കൂൾ അധികൃതർ കൂടി നിർദ്ദേശിച്ച പ്രകാരം പോലീസിൽ പരാതി നൽകുകയായിരുന്നു. കോട്ടപ്പുറം സ്വദേശി വിപിൻ ലാൽ കുട്ടിയെ ഓട്ടോറിക്ഷയിൽ വെച്ചു ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചുവെന്ന് ചിറയിൻകീഴ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. അഞ്ചുവർഷം കഠിനതടവും 25,000 രൂപയുമാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്.
പിഴത്തുക കെട്ടിവച്ചില്ലെങ്കിൽ ആറു മാസം അധിക ശിക്ഷ അനുഭവിക്കണം. 10,000 രൂപ അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവുണ്ട്. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 21രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. മുഹസിൻ ഹാജരായി.