പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് ഗോപകുമാർ (48) ആയിലം മോളി അന്തരിച്ചു.

ആറ്റിങ്ങൽ: പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് അയിലം മൈവള്ളിഏല തുണ്ടുവിള വീട്ടിൽ ഗോപകുമാർ (48) അയിലം മോളി അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ന് വൈകുന്നേരം വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരേതരായ ഗോപിയുടെയും സാവിത്രിയുടെയും മകനാണ് അന്തരിച്ച ഗോപകുമാർ.