സിൽവർ ലൈനിനു വേണ്ടി വാദിച്ച് എം.വി. ഗോവിന്ദൻ;‘ഷൊർണൂരിൽ നിന്ന് തിരുവനന്തപുരത്ത് പോയി അപ്പം വിറ്റു മടങ്ങാൻ 3 മണിക്കൂർ’

തൃശൂർ• സിൽവർ ലൈൻ വന്നാലുള്ള നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ദൂരം വെറും മൂന്നു മണിക്കൂറും 54 മിനിറ്റുമാകും. 39 വണ്ടികളാണ് അങ്ങോട്ടും ഇങ്ങോട്ടുമുള്ളത്. ഓരോ വണ്ടികൾ തമ്മിലുള്ള വ്യത്യാസം 20 മിനിറ്റ്. ഷൊർണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് രണ്ടു വലിയ കുട്ടയിൽ അപ്പക്കൂട്ടം വിൽക്കാൻ കുടുംബശ്രീ അംഗങ്ങൾ ഒൻപതു മണിക്ക് പുറപ്പെട്ടാൽ വിൽപനയ്ക്കു ശേഷം 12 മണിക്ക് ട്രെയിൻ കയറി 1.30ന് തിരിച്ചു വീട്ടിലെത്തി ഭക്ഷണം കഴിക്കാം. ജനകീയ പ്രതിരോധ യാത്രയ്ക്ക് ചെറുതുരുത്തിയിൽ നൽകിയ സ്വീകരണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.എന്നാൽ അപ്പക്കഥയെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.