ജിയോ കുറഞ്ഞ ദിവത്തിനുള്ളിൽ 32 സംസ്ഥാനങ്ങളിലെ 365 നഗരങ്ങളിൽ 5ജി അവതരിപ്പിച്ചു.

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാവ് റിലയൻസ് ജിയോ കുറഞ്ഞ ദിവത്തിനുള്ളിൽ 32 സംസ്ഥാനങ്ങളിലെ 365 നഗരങ്ങളിൽ 5ജി അവതരിപ്പിച്ചു. രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ അതിവേഗത്തിൽ 5ജി സേവനങ്ങൾ എത്തിക്കാനാണ് ജിയോ ശ്രമിക്കുന്നത്. ആദ്യം തന്നെ 5ജി അവതരിപ്പിച്ച് വരിക്കാരെ പിടിച്ചുനിർത്താനും ജിയോ ലക്ഷ്യമിടുന്നു. കേരളത്തിലെ 13 നഗരങ്ങളിലും (ആറ്റിങ്ങൽ, ആലപ്പുഴ, ചേർത്തല, ഗുരുവായൂർ ക്ഷേത്രം, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം) ജിയോ 5ജി അവതരിപ്പിച്ചു. ജിയോ ബുധനാഴ്ച 34 നഗരങ്ങളിലെ ഉപഭോക്താക്കൾക്കായാണ് 5ജി അവതരിപ്പിച്ചു. ജിയോ 5ജി നെറ്റ്‌വർക്ക് രാജ്യത്തെ ആകെ 365 നഗരങ്ങളിൽ എത്തിയതായി ടെലികോം അറിയിച്ചു....