അര നൂറ്റാണ്ടിലേറെ കാലമായി കശുവണ്ടി തൊഴിലാളി നേതാവായിരുന്ന 28 ആം മൈൽ മാവിള പുത്തൻവീട്ടിൽ വി.സുരേന്ദ്രൻ ഉണ്ണിത്താൻ അന്തരിച്ചു

നാവായിക്കുളം : കശുവണ്ടി തൊഴിലാളി നേതാവായിരുന്ന 28 ആം മൈൽ മാവിള പുത്തൻവീട്ടിൽ 
വി.സുരേന്ദ്രൻ ഉണ്ണിത്താൻ അന്തരിച്ചു

കശുവണ്ടി തൊഴിലാളി ജില്ലാ കമ്മിറ്റി അംഗമായും, ദേശാഭിമാനി പത്രത്തിന്റെ ഏജന്റായും പ്രവർത്തിച്ചു വരികയായിരുന്നു. സിപിഐ(എം) നാവായിക്കുളം ലോക്കൽ കമ്മിറ്റി അംഗം, 28ആം മൈൽ ബ്രാഞ്ച് സെക്രട്ടറി, KSKTU പഞ്ചായത്ത് സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ച് നാട്ടുകാർക്കിടയിൽ ഏറെ സുപരിചിതനായിരുന്നു.
ഭാര്യ:ശാന്തമ്മ, മക്കൾ: ജയകുമാരി, രാജേന്ദ്ര കുറുപ്പ്, സുനിൽകുമാർ.