സിനിമ നിർമ്മാതാവും ചലച്ചിത്ര സംവിധായിക വിധു വിൻസെന്റിന്റെ പിതാവുമായ പട്ടത്താനം ജവഹർ ജംഗ്ഷനിൽ ജെ.എൻ.ആർ.എ 26ൽ ആൽവിൻ ഡെയിലിൽ എം.പി.വിൻസെന്റ് (81) നിര്യാതനായി.

കൊല്ലം: സിനിമ നിർമ്മാതാവും ചലച്ചിത്ര സംവിധായിക വിധു വിൻസെന്റിന്റെ പിതാവുമായ പട്ടത്താനം ജവഹർ ജംഗ്ഷനിൽ ജെ.എൻ.ആർ.എ 26ൽ ആൽവിൻ ഡെയിലിൽ എം.പി.വിൻസെന്റ് (81) നിര്യാതനായി. കൊല്ലം രൂപതയുടെ കീഴിലുള്ള വിവിധ എയ്ഡഡ് സ്കൂളുകളിൽ അദ്ധ്യാപകനായിരുന്നു. 2016ലെ സംസ്ഥാന സർക്കാരിന്റെ മികച്ച ചലച്ചിത്രത്തിന് അവാർഡ് നേടിയ മാൻഹോൾ എന്ന സിനിമയുടെ നിർമ്മാതാവാണ്. ഭാര്യ: അൽഫോൺസാമ്മ (റിട്ട. എച്ച്.എം, തോപ്പ് ഇൻഫന്റ് ജീസ് സ്കൂൾ).ജോസ് വിൻസെന്റ് (ജപ്പാൻ),ആൽവിൻ വിൻസെന്റ് (ജർമ്മനി) എന്നിവരാണ് മറ്റ് മക്കൾ. മരുമക്കൾ: ഡോ.പി.കെ.സഞ്ജയ്(എൻ.ഐ.ടി കോഴിക്കോട്), അനോഷ്.പി.തോമസ്(എയർബസ് , ജർമ്മനി). സംസ്കാരം 8ന് വൈകിട്ട് 3.30ന് കൊല്ലം ഭാരത രാജ്ഞി പള്ളി സെമിത്തേരിയിൽ.