മാർച്ച് 26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം, കെഎസ്ആർടിസി അധിക സർവീസുകൾ ഏർപ്പെടുത്തി

തിരുവനന്തപുരം:മാർച്ച് 26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം ഉള്ളതായി റെയില്‍വേ അറിയിച്ചു. മാർച്ച് 26 ന് തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ്, എറണാകുളം ഷോർണൂർ മെമു, എറണാകുളം ഗുരുവായൂർ എക്സ്പ്രസ്, മാർച്ച് 27ന് കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിൻ സർവ്വീസുകളാണ് റദ്ദുചെയ്തിട്ടുള്ളത്. ട്രെയിൻ സർവീസിലെ യാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ കെഎസ്ആർടിസി റെഗുലർ സർവീസുകൾക്ക് പുറമേ കൂടുതൽ അധിക സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈനായി റിസർവ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർ അധിക സർവീസുകൾ പ്രയോജനപ്പെടുത്തണമെന്ന് കെഎസ്ആർടിസി  അഭ്യർത്ഥിച്ചു