*നിയുക്തി 2023- മെഗാ തൊഴില്‍മേള മാര്‍ച്ച് 25ന്*

തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ എംപ്ലോയ്ബിലിറ്റി സെന്ററുകള്‍ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററുകള്‍ സംയുക്തമായി മാര്‍ച്ച് 25ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എഞ്ചിനിയറിങ് കോളജില്‍ നിയുക്തി -2023 മെഗാ തൊഴില്‍മേള നടത്തും.  
എസ് എസ് എല്‍ സി മിനിമം യോഗ്യതയുള്ള 35 വയസ് വരെ പ്രായമുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. www.jobfest.kerala.gov.in വെബ്‌സൈറ്റിലെ തിരുവനന്തപുരം പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. വിവരങ്ങള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ എംപ്ലോയ്ബിലിറ്റി സെന്ററുകള്‍ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററുകളുമായി ബന്ധപ്പെടാം. ഫോണ്‍ -0471 2741713, 2992609, 2740615.