നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2022-23 വർഷത്തെ എ പി ജെ അബ്‌ദുൽ കലാം സ്മരകാപുരസ്‌കാരം പ്രവാസി ( UAE ) ചാരിറ്റി പ്രവർത്തകനും കല്ലമ്പലം സ്വദേശിയുമായ അമീർ കൊടിവിളയ്ക്ക്

UAE യിലെ പ്രവാസി ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകൻ അമീർ കൊടിവിളയ്ക്ക് തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്‌ന്റെ 2022-23 വർഷത്തെ APJ അബ്ദുൽകലാം സ്മാരക പുരസ്‌ക്കാരം ലഭിച്ചു. മാർച്ച്‌ 26-ാം തീയതി, ഞായറാഴ്ച തിരുവനന്തപുരം YMCA ഹാളിൽ വെച്ച്, നിരവധി പ്രമുഖ കലാ,സാഹിത്യ സാംസ്‌ക്കാരിക നേതാക്കൾ പങ്കെടുക്കുന്ന ട്രസ്റ്റ്‌ന്റെ വിപുലമായ വാർഷികാഘോഷ ചടങ്ങിൽ വച്ച്പുരസ്‌കാരം നൽകുമെന്ന് നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്‌ ഭാരവാഹികൾ അറിയിച്ചു.

     തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം മടന്തപ്പച്ച കൊടിവിള സ്വദേശി അമീർ 27 വർഷമായി പ്രവാസി ആണ്. UAE യിലെയും നാട്ടിലെയും നിരവധി കലാ സാംസ്‍കാരിക സാമൂഹ്യ സംഘടന ടനകളിൽ പ്രവർത്തിച്ചുകൊണ്ട് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.