2000 വര്‍ഷങ്ങള്‍ പഴക്കമുള്ള രഥങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി ; സമീപത്തായി കുതിരയുടെ അസ്ഥികൂടങ്ങളും കണ്ടെത്തിയിട്ടുണ്ട്,

2000 വര്‍ഷങ്ങള്‍ പഴക്കമുള്ള തടി രഥത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി . ബള്‍ഗേറിയയിലെ കറനോവോയിലെ പുരാവസ്തു സമുച്ചയ ഗ്രാമത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
വെങ്കലത്തില്‍ പൊതിഞ്ഞതാണ് രഥത്തിന്റെ ഭാഗങ്ങളിൽ ചിലത്.

ബള്‍ഗേറിയയിലെ ഇസ്റ്റോറിചെസ്കി മുസെജ് നോവ സാഗോറ എന്ന മ്യൂസിയത്തിലെ പുരാവസ്തു ഗവേഷകന്‍ വെസെലിന്‍ ഇഗ്നാറ്റോവിന്റെ നേതൃത്വത്തിലുള്ള സംഘമാണിത് കണ്ടെത്തിയത്.

ഇവയില്‍ ത്രേസിയന്‍ പുരാണത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട് . വര്‍ഷങ്ങളുടെ പഴക്കം ഉള്ളതു കൊണ്ട് തന്നെ ഇത് വളരെ അവ്യക്തമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ .

രഥത്തിനു 1800 മുതല്‍ 2000 വര്‍ഷത്തെ വരെ പഴക്കമാണ് ഉള്ളതെന്നാണ് നിഗമനം . 1.2 മീറ്റര്‍ വ്യാസമുള്ള നാല് വലിയ ചക്രങ്ങളുണ്ട്, വെള്ളി പൂശിയ ഇവ ഈറോസ് ദേവന്റെ ചെറിയ രൂപങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. രഥത്തിനടുത്തായി 2 കുതിരയുടെയും നായയുടെയും അസ്ഥികൂടങ്ങളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.