ഷാര്‍ജയില്‍ സഫാരി മാളില്‍ ആറ്റിങ്ങല്‍ കെയറിന്റെ സൗജന്യ മെഗാ ഹെൽത്ത്‌ ഫെസ്റ്റിവൽ മാർച്ച്‌ 19ന്

മാര്‍ച്ച് 19 ഞായറാഴ്ച്ച ഷാര്‍ജ സഫാരി മാളില്‍ ആറ്റിങ്ങല്‍ കെയറിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ആരോഗ്യ പരിശോധന ‘സാന്ത്വനം 2023’ സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ചെയർമാൻ ഷാജി ഷംസുദ്ധീൻ, പ്രസിഡന്റ്‌ ബിനു പിള്ള, ജനറൽ സെക്രട്ടറി അനസ് ഇടവ എന്നിവർ അറിയിച്ചു.
 
സഫാരി മാളിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന് അലോപ്പതി, ഹോമിയോ, ആയുർവേദ രംഗത്തെ പ്രമുഖ ആരോഗ്യ പരിചരണ സ്ഥാപനങ്ങളായ മെഡികെയർ , യാസ് മെഡ് അൽ സഹ വാ അൽ ഷിഫാ ഹോസ്പിറ്റൽ , മാമ്പിള്ളി മെഡിക്കൽ സെന്റർ , ദൽമ ആയുർവേദിക് വെൽനെസ്സ് സെന്റർ , ഷിഫാ അൽ റാബി മെഡിക്കൽ സെന്റർ , ആയുർകെയർ ആയുർവേദിക് വെൽനെസ്സ് സെന്റർ , അൽ സാഫാരൻ മെഡിക്കൽ സെന്റർ , ഐനേഷൻ ഒപ്റ്റിക്കൽസ് എന്നിവിടങ്ങളിലെ വിദഗ്ദ ഡോക്ടർമാരായ -Dr.പ്രേംകുമാർ രാഘവൻ (ജനറൽ മെഡിസിൻ) , Dr. ആഷിഖ് (ജനറൽ മെഡിസിൻ)Dr. സൗമ്യ സരിൻ (പീഡിയാട്രിക് ), Dr. ശിവ ശങ്കരി (ഗയനക്കോളജി), Dr. അബിത് രാജ് (ഇന്റെണൽ മെഡിസിൻ) Dr. ശ്രീജിത്ത്‌ മുല്ലശ്ശേരി (Endocrinology), Dr. ലക്സി (സൈക്കോളജി) Dr. അശ്വിൻ കൃഷ്ണൻ (സൈക്കിയേട്രിക്),Dr. ഷിഫാ (ഹോമിയോ), Dr. ടിനു തമ്പി (ആയുർവേദം), Dr. മനീഷ രാജ് (ആയുർവ്വേദം) Dr. ലെനിൻ ബാബു രാജ് (വേരിക്കോസ് വെയിൻ) എന്നിവർ നേതൃത്വം നൽകുന്ന സൗജന്യ മെഡിക്കൽ സേവനവും ബ്ലഡ്‌ ഷുഗർ , BP, BMI, കൊളെസ്ട്രോൾ, നേത്ര പരിശോധന എന്നീ സൗകര്യങ്ങളും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

 ആറ്റിങ്ങൽ കെയറിന്റെ മുഖ്യ രക്ഷാധികാരിയും ആറ്റിങ്ങൽ പാർലിമെന്റ് മണ്ഡലത്തിന്റെ MP യുമായ അഡ്വക്കേറ്റ് അടൂർ പ്രകാശ് ഉത്ഘാടനം നിർവ്വഹിക്കുന്ന മെഗാ ഹെൽത്ത്‌ ഫെസ്റ്റിവലിൽ കുട്ടികളിലെ ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ പ്രമുഖ പീഡിയാട്രിഷ്യൻ ഡോക്ടർ സൗമ്യ സരിൻ മുഖ്യ പ്രഭാഷണം നടത്തുന്നു.

കോവിഡ് ബാധയുടെ ആഘാതവും വർധിച്ചുവരുന്ന ജീവിത ശൈലീ രോഗങ്ങളിൽനിന്നുമുള്ള കരുതൽ നടപടിയെന്ന നിലയിലും, പുണ്യ റമദാൻ മാസത്തെ സ്വാഗതം ചെതുകൊണ്ടും വിവിധ വിഷയങ്ങളിൽ വിദഗ്‌ദ്ധർ നടത്തുന്ന പഠന ക്ലാസ്സുകളും ഉണ്ടായിരിക്കും. അതിനോടൊപ്പം രക്തദാന ക്യാമ്പിന്റെയും, ക്യാൻസർ രോഗികൾക്കായി ഹെയർ ഡോണെഷൻ ക്യാമ്പിനുള്ള പ്രത്യേക രജിസ്ട്രേഷൻ സംവിധാനവും ഉണ്ടായിരിക്കുന്നതാണ്.

*ഈ സൗജന്യ മെഡിക്കൽ സേവനങ്ങൾ പ്രയോജനപ്പെടുത്തുവാൻ എല്ലാവരെയും ഷാർജ സഫാരി മാളിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു.*