മാര്‍ച്ച് 19 ഞായറാഴ്ച്ച ഷാര്‍ജ സഫാരി മാളില്‍ ആറ്റിങ്ങല്‍ കെയറിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ആരോഗ്യ പരിശോധന ‘സാന്ത്വനം 2023’

ഷാർജ. മാർച്ച് 19 ഞായറാഴ്ച്ച ഷാര്‍ജ സഫാരി മാളില്‍ ആറ്റിങ്ങല്‍ കെയറിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ആരോഗ്യ പരിശോധന ‘സാന്ത്വനം 2023’ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സഫാരിമാളിന്റെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പിന് വിവിധ മേഘലകളിൽ നിന്നും 12-ൽ അധികം വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. പുണ്യമാസത്തെ സ്വാഗതം ചെയ്ത് നടത്തുന്ന ‘സാന്ത്വനം 2023’ ന്റെ ഉത്ഘാടനം ആറ്റിങ്ങൽ MP ശ്രീമാൻ അടൂര്‍ പ്രകാശ് നിര്‍വഹിക്കും.

 ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ഡോ. സൗമ്യ സരിന്‍ മുഖ്യ പ്രഭാഷണം നടത്തും. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണിവരെ നടക്കുന്ന പരിശോധനക്ക് അലോപ്പതി, ഹോമിയോ, ആയുർവേദ രംഗത്തെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകുമെന്ന്‌ ആറ്റിങ്ങല്‍ കെയര്‍ ചെയര്‍മാന്‍ ഷാജി ഷംസുദ്ധീൻ , പ്രസിഡന്‍റ് ബിനു പിള്ള, ജനറല്‍ സെക്രട്ടറി അനസ് ഇടവ എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 0565623756, 

സജ്ജാദ് ഫൈസൽ, 
മീഡിയ കൺവീനർ.
050 3737009