രാജ്യത്ത് കഴിഞ്ഞദിവസം 1805 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം പതിനായിരം കടന്നു. 134 ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് നിലവിലുള്ള രോഗികളുടെ എണ്ണം 10,000 ത്തിന് മുകളിൽ എത്തുന്നത്.കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ നേതൃത്വത്തിൽ സംസ്ഥാനങ്ങളിൽ നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തി. പരിശോധനയും ജിനോം സീക്വൻസിങ്ങും വർദ്ധിപ്പിക്കാൻ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ജാഗ്രത പുലർത്തണമെന്നും തയ്യാറെടുപ്പുകൾ ഊർജിതമാക്കണമെന്നും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.