കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിദ്യ എൻജിനീയറിങ് കോളേജിന്റെ ബഹുനില കെട്ടിടങ്ങളുടെ മുകളിലായുള്ള തേനീച്ച കൂടുകളിൽ നിന്ന് തേനീച്ചകൾ കുത്തി കോളേജിലെ പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് മാരകമായി പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 മണിയോടുകൂടിയാണ് സംഭവം
മുമ്പും ഇത്തരത്തിൽ ഈ കോളേജിൽ തന്നെ വിദ്യാർത്ഥികൾക്ക് നേരെ തേനീച്ച ആക്രമണം ഉണ്ടായിട്ടുണ്ട്.
നിലവിലും ലാഘവത്തോടുകൂടിയാണ് ഈ സാഹചര്യത്തെ കോളേജ് അധികൃതർ നേരിടുന്നതത്രെ
ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് കോളേജിലെ വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ പരാതി നൽകി.