ആറ്റിങ്ങല്‍ നഗരസഭയുടെ ഈ വര്‍ഷത്തെ ബഡജറ്റ് അവതരണം മാര്‍ച്ച് 15,16 തീയതികളില്‍

ആറ്റിങ്ങല്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ നഗരസഭ ബഡജറ്റ് അവതരണവും ചര്‍ച്ചയും മാര്‍ച്ച് 15,16 ദിവസങ്ങളില്‍ നടക്കും.

നഗരസഭ അധ്യക്ഷ എസ്.കുമാരിയുടെ സാന്നിധ്യത്തില്‍ ഉപാധ്യക്ഷന്‍ ജി. തുളസീധരന്‍ പിളള ബഡജറ്റ് അവതരിപ്പിക്കും. ഈ തീയതികളില്‍ രാവിലെ 11 മണിക്ക് കൗണ്‍സില്‍ ഹാളില്‍ വെച്ചായിരിക്കും ബഡജറ്റ് അവതരണവും തുടര്‍ ചര്‍ച്ചകളും നടക്കുന്നത്.