ഇക്വഡോറിനെ നടുക്കി ഭൂകമ്പം; 13 പേര്‍ മരിച്ചു, റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത

ഇക്വഡോറില്‍ ഭൂകമ്പത്തില്‍ 13 പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. രാജ്യത്തിന്റെ തീരപ്രദേശത്തും വടക്കന്‍ പെറുവിലുമാണ് ശനിയാഴ്ച ഉച്ചയ്ക്ക് ശക്തമായ ഭൂകമ്പമുണ്ടായത്. നിരവധി വീടുകളും സ്‌കൂളുകളും മെഡിക്കല്‍ സെന്ററുകളും തകര്‍ന്നു. 

ദുരിതബാധിതര്‍ക്ക് ദ്രുതകർമ്മ സേനകൾ എല്ലാ സഹായവും ചെയ്യുന്നുണ്ടെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ഗില്ലെര്‍മോ ലാസ്സോ ട്വിറ്ററിലൂടെ അറിയിച്ചു. ഗ്വായാസ് പ്രവിശ്യയിലെ ബലാവോ നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ (6.2 മൈല്‍) അകലെയാണ് പ്രഭവകേന്ദ്രം. സുനാമി മുന്നറിയിപ്പ് ഒന്നും ഇതുവരെ നല്‍കിയിട്ടില്ല.