ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട മുഴുവന്‍ പേര്‍ക്കും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പാങ്ങോട് ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിച്ച ഊരുസജ്ജം ക്യാമ്പിൽ 465 പേര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കി. ആധാര്‍ സംബന്ധമായി 166, ആരോഗ്യ തിരിച്ചറിയൽ രേഖ 171, ജനന/ മരണ സര്‍ട്ടിഫിക്കറ്റില്‍ 9, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിനായി 231, റേഷന്‍ കാര്‍ഡിനായി 313, ബാങ്ക് അക്കൗണ്ടുകള്‍ക്കായി 35, ഡിജിലോക്കറുമായി ബന്ധപ്പെട്ട് 166 എന്നിങ്ങനെയാണ് ക്യാമ്പിലൂടെ ലഭ്യമാക്കിയ സേവനങ്ങള്‍.
ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ ജനങ്ങള്‍ക്കും നിത്യ ജീവിതത്തിലെ അവിഭാജ്യ രേഖകളായ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ ലഭ്യമാക്കുകയും, ഒപ്പം ഇവ ഡിജി ലോക്കറില്‍ സുരക്ഷിതമാക്കി കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ആരംഭിച്ച പദ്ധതിയാണ് 'ഊരുസജ്ജം ക്യാമ്പയിൻ'.
#orumayodetvm #ഒരുമയോടെtvm