*തിരുവനന്തപുരം ജില്ലയിൽ ഇന്ന് അറിയാൻ . (11-03-2023)*

ഐടിഐ: തിരുത്തലിന്അവസരം:  

ആര്യനാട്∙ ഐടിഐകളിൽ 2014 
ഓഗസ്റ്റ് മുതൽ എൻസിവിടി ട്രേഡുകളിൽ അഡ്മിഷൻ നേടിയ ട്രെയിനികളുടെ 
സർട്ടിഫിക്കറ്റുകളിൽ പ്രെ‌ാഫൈൽ സംബന്ധമായ തിരുത്തലുകൾ വരുത്തുന്നതിനായി 
എംഐഎസ് പോർട്ടലിൽ അവസരമുണ്ട്.  ട്രെയിനികൾ അതാത് ഐടിഐയുമായി ബന്ധപ്പെടണം. 
ഫോൺ 04722854466, 9072883000.

തൊഴിൽ രഹിത വേതനം: പരിശോധന 15ന്

നെടുമങ്ങാട്∙ ആനാട് ഗ്രാമ പഞ്ചായത്തിൽ നിന്നു തൊഴിൽ രഹിത വേതനം 
കൈപ്പറ്റുന്നവർ, നേരിട്ടുള്ള പരിശോധനയ്ക്കായി ബന്ധപ്പെട്ട രേഖകളുമായി 15ന് 
പഞ്ചായത്ത് ഓഫിസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. പരിശോധന സമയത്ത് 
വില്ലേജ് ഓഫിസിൽ നിന്നുമുള്ള വരുമാന സർട്ടിഫിക്കറ്റ് (വരുമാന പരിധി 12000/-
 രൂപയിൽ അധികരിക്കാൻ പാടില്ല) നിർബന്ധമായും ഹാജരാക്കേണ്ടതാണ്. കൂടാതെ റേഷൻ 
കാർഡ്, ബാങ്ക് പാസ് ബുക്ക്, ടി.സി, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, 
എംപ്ലോയ്മെന്റ് കാർഡ്, തൊഴിൽ രഹിത വിതരണ കാർഡ് എന്നിവയും ഹാജരാക്കണം.

ഡോക്ടറുടെ ഒഴിവ്
ആര്യനാട്∙ സർക്കാർ ആശുപത്രിയിൽ ഡോക്ടറെ നിയമിക്കുന്നതിന് 
യോഗ്യതയുള്ളവരിൽ നിന്ന് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ 
ക്ഷണിച്ചു. അവസാന തീയതി 16. അഭിമുഖ തീയതി, സമയം എന്നിവ അപേക്ഷകരെ നേരിട്ട് 
അറിയിക്കും.

ഒറ്റത്തവണ തീർപ്പാക്കൽ 
കല്ലമ്പലം∙നടപടികൾക്ക് വിധേയമായ ആധാരങ്ങൾ 30 ശതമാനം മാത്രം പിഴ ഒടുക്കി 
നിയമ നടപടികളിൽ നിന്ന് ഒഴിവാക്കുന്ന ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി കവലയൂർ 
സബ് റജിസ്റ്റർ ഓഫിസിൽ തുടങ്ങി. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക.
 ഫോൺ:0470 2687222.

നേത്രപരിശോധനാ ക്യാംപ്
വർക്കല∙ ലോക ഗ്ലോക്കോമ വാരത്തിൽ ഡോ.അനൂപ്സ് ഇൻസൈറ്റ് നേത്ര ആശുപത്രി 
നേതൃത്വത്തിൽ സൗജന്യ പരിശോധന ക്യാംപ് തിങ്കൾ 9.30 മുതൽ 12.30 വരെ വർക്കല, 
ആറ്റിങ്ങൽ ആശുപത്രികളിൽ സംഘടിപ്പിക്കും. ഇതിനു മുന്നോടിയായി വർക്കലയിലും 
ആറ്റിങ്ങലിലും വാക്കത്തൺ ഫ്ലാഗ് ഓഫ് ഉദ്ഘാടനവും നടത്തും. ക്യാംപ് 
റജിസ്ട്രേഷനു 0470–2601717(വർക്കല), 0470–2997575(ആറ്റിങ്ങൽ).

ഗുരുദർശനങ്ങളെക്കുറിച്ച് പഠനക്ലാസ്
ചിറയിൻകീഴ്∙മുരുക്കുംപുഴ ഗുരുദേവ ദർശനപഠനകേന്ദ്രം, ശ്രീനാരായണവിലാസം 
ഗ്രന്ഥശാല,ഗ്ലോബൽ ഫൗണ്ടേഷൻ ഫോർ ശ്രീനാരായണഗുരു ഡോക്ട്രിൻസ് എന്നിവ 
സംയുക്തമായി നാളെ മുരുക്കുംപുഴയിൽ ശ്രീനാരായണഗുരുവിന്റെ 
ദർശനങ്ങളെക്കുറിച്ചു പഠനക്ലാസ് നടത്തും. 
 ഇരട്ടക്കുളങ്ങര ക്ഷേത്രം ഹാളിൽ വൈകിട്ടു മൂന്നിനു മംഗലപുരം 
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുമഇടവിളാകം ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം
 ബി.ആർ.രാജേഷും, മറ്റു പ്രഭാഷണങ്ങൾ മുരുക്കുംപുഴ  വികാരി ഫാ.ജോസഫ് 
ഭാസ്കർ,പാണൂർ മുസ്‌ലിം ജമാഅത്ത് ഇമാം ഷക്കീർമൗലവിയും നടത്തും. 
ഗുരുദേവദർശനപഠനകേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി,രാജേന്ദ്രൻ 
അധ്യക്ഷതവഹിക്കും.

കരസേനയിൽ അഗ്നിവീർ: പരീക്ഷാ റജിസ്ട്രേഷൻ 20 വരെ
തിരുവനന്തപുരം ∙ കരസേനയിലെ അഗ്നിവീർ പ്രവേശനത്തിനുള്ള പൊതു 
പരീക്ഷയ്ക്കും റിക്രൂട്മെന്റ് റാലിക്കുമുള്ള ഓൺലൈൻ റജിസ്ട്രേഷൻ 20 വരെ 
നീട്ടി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, 
എറണാകുളം എന്നീ ജില്ലകളിലെ പുരുഷ ഉദ്യോഗാർഥികൾക്കായി ജനറൽ ഡ്യൂട്ടി, 
അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ (എട്ടാം ക്ലാസ്, 10-ാം 
ക്ലാസ്) അഗ്നിവീർ ക്ലാർക്ക് / സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ 
വിഭാഗങ്ങൾക്കായാണ് ഓൺലൈൻ പ്രവേശന പരീക്ഷയും റിക്രൂട്മെന്റ് റാലിയും 
നടത്തുന്നത്.

സൗദി അറേബ്യ: ഡോക്ടർ, നഴ്സ് തസ്തികയിൽ ജോലി
തിരുവനന്തപുരം∙ ഒഡെപെക്ക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ 
കീഴിലെ ആശുപത്രിയിലേക്ക് ഡോക്ടർമാരേയും  35 വയസുള്ള നഴ്സുമാരെയും 
തെരഞ്ഞെടുക്കുന്നു. 14 മുതൽ 16 വരെ ബെംഗ്ലുരുവിൽ വച്ച് അഭിമുഖം നടക്കും. 
ശമ്പളം സൗദ് അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്ച് 
ലഭിക്കും.
 ശമ്പളത്തിനു പുറമേ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. 
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫൊട്ടോ അടങ്ങിയ ബയോഡാറ്റ, ആധാർകാർഡ്, 
പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് 
എന്നിവയുടെ പകർപ്പുകൾ 2023 മാർച്ച് 13 ന് മുൻപ് gcc@odepc.in എന്ന 
ഇ–മെയിലിലേക്ക് അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in 
സന്ദർശിക്കുക. ഫോൺ: 0471–2329440, 6238514446.