*10 വർഷത്തിന് ശേഷം നടത്തിയ റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും "ആദര്‍ശിനെ കൊന്നതുതന്നെ"യെന്ന് ആവർത്തിച്ചു ഫോറൻസിക്*.

കൊലപാതകികൾ കാണാമറയത്ത്. മുട്ടിലിഴഞ്ഞു ക്രൈംബ്രാഞ്ച്.
മുങ്ങിമരണമെന്നു പറഞ്ഞ് ലോക്കല്‍ പൊലീസ് എഴുതിത്തള്ളിയ ഭരതന്നൂര്‍ സ്വദേശി 13കാരന്‍ ആദര്‍ശിന്റെ മരണം കൊലപാതകമെന്ന് ഉറപ്പിക്കുന്ന 
റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

രക്ഷിതാക്കളുടെ വര്‍ഷങ്ങളുടെ പോരാട്ടങ്ങള്‍ക്കൊടുവിലാണ് 2019ല്‍ നടത്തിയ റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഇവര്‍ക്ക് ലഭിച്ചത്. 


റിപ്പോര്‍ട്ടില്‍ തലയോട്ടി തകര്‍ന്നെന്നും, നട്ടെല്ലിന് പൊട്ടലുണ്ടെന്നും 
കണ്ടെത്തി, മുങ്ങിമരണ സാദ്ധ്യത പൂര്‍ണമായും തള്ളിക്കളഞ്ഞു. 

കുട്ടിയുടെ 
ആന്തരിക അവയങ്ങളില്‍ കുളത്തിലെ വെള്ളം കണ്ടെത്തിയില്ല.

ആന്തരിക അവയവങ്ങള്‍ 
ചുരുങ്ങിയത് ക്ഷതമേറ്റാണെന്നും ഉറപ്പിക്കുന്നതാണ് മുന്‍ ഫോറന്‍സിക് മേധാവി 
ഡോ.കെ.ശശികലയുടെ റിപ്പോര്‍ട്ട്. 

ഭരതന്നൂര്‍ രാമശേരി വിജയ വിലാസത്തില്‍ 
വിജയകുമാറിന്റെയും ഷീജയുടെയും മകന്‍ ആദര്‍ശിനെ 2009 ഏപ്രില്‍ അഞ്ചിനാണ് 
വീടിന് സമീപത്തെ രാമശേരി വയല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈകിട്ട്
 മൂന്നിന് പാല് വാങ്ങാന്‍ കടയിലേക്കുപോയ ആദര്‍ശിനെ കാണാതാകുകയായിരുന്നു. 


തെരച്ചിലില്‍ രാത്രി 12ഓടെ വയലിലെ കുളത്തില്‍ മൃതദേഹം കണ്ടെത്തി. 
അപകടമരണമെന്ന നിലയിലായിരുന്നു ആദ്യം പൊലീസ് അന്വേഷണം നീങ്ങിയത്. 

എന്നാല്‍, 
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുകയും നാട്ടുകാര്‍ 
ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്ത് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട 
വകുപ്പുകള്‍ക്കും പരാതി നല്‍കി. 

തുടര്‍ന്ന്, 2010ല്‍ അന്വേഷണം 
ക്രൈംബ്രാഞ്ചിനു കൈമാറി. ആദ്യത്തെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 
തലയ്ക്കും നട്ടെല്ലിനും ക്ഷതമേറ്റെന്ന് കണ്ടെത്തിയെങ്കിലും മുങ്ങിമരണമെന്നു
 പറഞ്ഞ് കേസൊതുക്കാനാണ് ലോക്കല്‍ പൊലീസ് ശ്രമിച്ചത്. 

ക്രൈംബ്രാഞ്ച് 
അന്വേഷണം ആരംഭിച്ചതോടെ തെളിവുകള്‍ ഓരോന്നായി പുറത്തെത്തി. ലോക്കല്‍ പൊലീസ് 
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തതിലും വീഴ്ചയുണ്ടായതായി ക്രൈംബ്രാഞ്ച് 
കണ്ടെത്തി.

അന്വേഷണസംഘം സംഭവംനടന്ന കുളത്തിലെ വെള്ളം വറ്റിച്ചു 
പരിശോധിച്ചെങ്കിലും തലയ്ക്കു ക്ഷതമേല്‍ക്കുന്ന കല്ലുപോലുള്ള ഒന്നും 
കണ്ടെത്താനായില്ല. എന്നാല്‍, കുളത്തില്‍നിന്ന് ഒരു കുറുവടി ലഭിച്ചു. സംഭവ 
ദിവസം മഴയായിട്ടും നനയാതെ രക്തം പുരണ്ട ആദര്‍ശിന്റെ വസ്ത്രങ്ങളും കുളത്തിന്
 സമീപത്തു നിന്ന് ലഭിച്ചതോടെ കൊലപാതകമെന്ന സംശയം ബലപ്പെട്ടു. 

തുടര്‍ന്നാണ് റീപോസ്റ്റുമോര്‍ട്ടം നടത്തിയത്. കൊലപാതകമെന്ന് ഉറപ്പിക്കുമ്ബോഴും 14 കൊല്ലമായി കാണാമറയത്തുള്ള കൊലപാതകിയെ പിടികൂടാന്‍ അന്വേഷണ 
സംഘത്തിനായിട്ടില്ല.