തിരുവനനന്തപുരം ജില്ലാ പഞ്ചായത്ത് 2023 മാര്‍ച്ച് 1 ന് തിരുവനനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമം ബഹു.കേരളഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പുമന്ത്രി ശ്രീ.ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഡി സുരേഷ് കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എ ഷൈലജാബീഗം പ്രിതിഭകളെ അനുമാദിച്ച് സംസാരിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി സലൂജ വി ആര്‍, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ചെയര്‍ പേഴ്സണ്‍മാര്‍ എന്നിവരും മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങളും പ്രതിഭാസംഗമത്തിന് നേതൃത്വം നല്‍കി. തിരുവനനന്തപുരം ജില്ലാ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 2021-22 അധ്യയനവര്‍ഷം എസ് എസ് എല്‍ സി ക്ക് നൂറ് ശതമാനം വിജയം നേടിയ സ്കൂളുകള്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി. എസ് എസ് എല്‍ സി യ്ക്ക് ഫുല്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് 2 വിന് ഫുള്‍ എ പ്ലസ് വാങ്ങിയ കുട്ടികള്‍ക്കും നല്‍കുന്നതിനായി മെമന്റോകള്‍ സ്കൂള്‍ അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു. എസ്.എസ് എല്‍ സിക്ക് 100 ശതമാനം വിജയം നേടിയ തോന്നയ്ക്കല്‍ ഗവ ഹയര്‍സെക്കന്ററി സ്കൂളിനുളള ഉപഹാരം സ്കൂള്‍ എച്ച് എം, പിറ്റിഎ പ്രസിഡന്റ് , എസ് എം സി ചെയര്‍മാന്‍, സ്റ്റാഫ് സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. എസ് എസ് എല്‍ സി യ്ക്ക് 50 ഫുള്‍ എ പ്ലസ്സും, പ്ലസ് 2 വിന് 33 ഫുള്‍ എ പ്ലസുകളുമാണ് 2021-22 അധ്യയന വര്‍ഷം തോന്നയ്ക്കല്‍ ഗവ ഹയര്‍സെക്കന്ററി സ്കൂള്‍ നേടിയത്. ജില്ലാ പഞ്ചായത്തില്‍ നിന്ന് ലഭിച്ച മെമന്റോകല്‍ 6/03/2023 ന് സ്കൂളില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍വെച്ച് ബഹു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ കുട്ടികള്‍ക്ക് കൈമാറും.