തിരുവനനന്തപുരം ജില്ലാ പഞ്ചായത്ത് 2021-22 അധ്യയനവർഷം എസ്എസ്എൽസിക്ക് 100 വിജയം നേടിയ തോന്നയ്ക്കൽ ഗവ.ഹയർസെക്കന്ററി സ്കൂളിന് പുരസ്കാരം നൽകിയതിനോടൊപ്പം sslc , plus 2 വിഭാഗങ്ങളിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾ നൽകാനായി സ്കൂളിന് കൈമാറിയ മെമന്റോകൾ വിതരണം ചെയ്യുന്ന ചടങ്ങ് 6/3/2023 തോന്നയ്ക്കൽ ഗവ.ഹയർസെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂളിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം ബഹു.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് അംഗം ശ്രീ കെ.വേണുഗോപാലൻനായർ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് ശ്രി.നസീർ ഇ അധ്യക്ഷതവഹിച്ചു.പ്രിൻസിപ്പാൾ ശ്രീമതി ജസി ജലാൽ സ്വാഗതം ആശംസിച്ചു. ജില്ലാപഞ്ചായത്ത് പ്രതിഭാപുരസ്കാര പദ്ധതിയെക്കുറിച്ച് എച്ച്.എം ശ്രീ.സുജിത്ത് എസ് വിശദീകരിച്ചു.എസ് എം.സി ചെയർമാൻ ശ്രീ.തോന്നയ്ക്കൽ രാജേന്ദ്രൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എസ് എസ്എൽസിക്ക് 50കുട്ടികളും പ്ലസ് 2വിന് 33 കുട്ടികളും ഉപഹാരങ്ങളേറ്റുവാങ്ങിയ ശേഷം എസ്.പി.സി. തിരുവനന്തപുരം റൂറൽ ഏർപ്പെടുത്തിയ എസ്പിസി , എസ്എസ് എൽസി ഫുൾ എപ്ലസ് വിന്നേഴ്സിനുളള മെഡലുകളും വിതരണം ചെയ്തു. പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി ശ്രീ.ഷാജി.എ നന്ദി രേഖപ്പെടുത്തി.