ആറ്റിങ്ങലിൽ നിന്നും വർക്കല SN കോളേജിലേക്ക് സ്റ്റുഡന്റ്സ് ഒൺലി ബസ് അനുവദിക്കണം.

ആറ്റിങ്ങൽ, ആലംകോട് തുടങ്ങിയ മേഖലകളിൽ നിന്നും ധാരാളം വിദ്യാർഥികൾ വർക്കല എസ് എൻ കോളേജ് , സമീപമുള്ള സ്വാശ്രയ കോളേജ് എന്നിവിടങ്ങളിൽ പഠിക്കുന്നുണ്ട് . പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾ ഏറെ കഷ്ടപ്പെട്ടാണ് ഇപ്പോൾ കോളേജിൽ എത്തുന്നത്.
     സ്റ്റുഡന്റ്സ് ഒള്ളിയായി രാവിലെയും വൈകിട്ടും ഓരോ സർവീസുകൾ കെഎസ്ആർടിസി നടത്തിയാൽ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ഉണ്ടാകും. ഇക്കാര്യത്തിൽ ആറ്റിങ്ങൽ കെഎസ്ആർടിസി അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാടക സംഘടന ഭാരവാഹിയും ,ആറ്റിങ്ങലെ പൊതുപ്രവർത്തകനുമായ അനിൽ ആറ്റിങ്ങൽ ആവശ്യപ്പെട്ടു..!