സ്വകാര്യ ബസ് വ്യവസായം നേരിടുന്ന ഇന്നത്തെ പ്രതിസന്ധിക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ ആറ്റിങ്ങൽ ആർടിഒ ഓഫീസിനു മുമ്പിൽ ഭരണ നടത്തി . പൊതു ഗതാഗത സംരക്ഷണത്തിന് ഗതാഗതനയം രൂപീകരിക്കുക.. സ്വകാര്യ ബസ്സുകളുടെ പെർമിറ്റുകൾ ദൂരപരിധി നോക്കാതെ യഥാസമയം പുതുക്കി നൽകുക.. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണം.. വിദ്യാർഥികളുടെ കൺസഷൻ ടിക്കറ്റിന് മാനദണ്ഡം നിശ്ചയിക്കുക.. ഡീസലിന്റെ അധിക സെസ് പിൻവലിക്കുക.. ബസുകളിൽ സ്ഥാപിക്കണമെന്ന് പറയുന്ന ക്യാമറ സൗജന്യമായി സർക്കാർ വാങ്ങി നൽകണം.. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമകൾ ധർണ സംഘടിപ്പിച്ചത്.
തിരുവനന്തപുരം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ധർണ്ണ സമരം നടന്നത് . നിലനിൽപ്പുതന്നെ പ്രതിസന്ധിയിൽ ആയിരിക്കുന്ന സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിച്ചു നിലനിർത്തുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടേണ്ടിയിരിക്കുന്നു എന്ന് സമരം ഉദ്ഘാടനം ചെയ്ത സംഘടനയുടെ ജില്ലാ പ്രസിഡണ്ടും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ അഡ്വക്കേറ്റ് സന്തോഷ്കുമാർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പൊതു ഗതാഗതം സ്വകാര്യ ബസ്സുകളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് എന്ന കാര്യം യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ ഈ മേഖലയെ നിലനിർത്തേണ്ടതും സർക്കാരിന്റെ കടമയാണെന്നും സന്തോഷ്കുമാർ ഓർമിപ്പിച്ചു.
സെൻട്രൽ കമ്മിറ്റി അംഗമായ വിജയരാഘവന്റെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി വി ജയറാം സ്വാഗതം പറഞ്ഞു.