വലിയ താലൂക്ക് ആശുപത്രിയുടെ മുന്നിൽ RSP പ്രതിഷേധ ധർണ്ണ നടത്തി

ആറ്റിങ്ങൽ വലിയ കുന്ന്
താലൂക്ക് ആശുപത്രിയിൽ സാമ്പത്തിക അഴിമതി നടത്തിയ. ഉദ്യോഗസ്ഥക്കെതിരെ നിയമം നടപടി സ്വീകരിക്കുവാൻ സൂപ്രണ്ട് തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ്. RSP ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി അനില്‍ ആറ്റിങ്ങലിന്റെ നേതൃത്വത്തിൽ പ്രതിഷേധം ധർണ്ണ വലിയകുന്ന് താലൂക്ക് ആശുപത്രി കവാടത്തിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിയത് .
    സെപ്റ്റംബർ വരെയുള്ള കാലയളവിൽ രോഗികൾക്ക് ഓ പി ടിക്കറ്റ് നൽകിയ ഇനത്തിൽ മൂന്നുലക്ഷം രൂപ യോളം മോഷ്ടിക്കപ്പെട്ടത്.
      
     HMC നിയോഗിച്ച ഉദ്യോഗസ്ഥയാണ് അഴിമതി നടത്തിയത്. എന്നറിഞ്ഞിട്ടും. മൂന്നുവർഷമായി ജോലി നോക്കുന്ന താൽക്കാലിക ജീവനക്കാരിയെ മാറ്റി നിർത്തിയിരിക്കുകയാണെന്നാണ്. സൂപ്രണ്ട് പറയുന്നത്.. തട്ടിപ്പ് വ്യക്തമായിട്ടും അധികൃതർ പോലീസിൽ പരാതിപ്പെടുന്നില്ല..... ആശുപത്രിയിൽ വേണ്ടത്ര ഡോക്ടർ ഇല്ല. രാത്രികാലങ്ങളിൽ ഒരു ഡോക്ടർ മാത്രം . വരുന്ന എല്ലാ രോഗികളെയും തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് കൈയൊഴിയുകയാണ് ഇവിടുത്തെ രീതി.. , 108 ആംബുലൻസ് ഡ്രൈവർ ഇല്ലെന്നു പറഞ്ഞു ഉദ്യോഗസ്ഥർ ഒഴിഞ്ഞു മാറുമ്പോൾ പട്ടിണി പാവങ്ങൾ ആയിരങ്ങളാണ് യാത്രയ്ക്ക് വേണ്ടി ചിലവാക്കേണ്ടി വരുന്നത്. അതിനാൽ സ്വകാര്യ വ്യക്തികളുടെ ആംബുലൻസിന് യഥേഷ്ടം വികരിക്കുന്നതിന് ഒത്താശ ചെയ്തുകൊടുക്കുന്നത് ആശുപത്രിയിലെ ഉദ്യോഗസ്ഥരാണ്,രാത്രികാലങ്ങളിൽ വഴിയിൽ വേണ്ടത്ര വെളിച്ചമില്ല, പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ആശുപത്രിയിലെ റോഡിലൂടെ സഞ്ചരിക്കാൻ രോഗികൾക്ക് കഴിയുന്നില്ല. മുൻസിപ്പാലിറ്റി ഏർപ്പെടുത്തിയിരിക്കുന്ന അനധികൃത പാർക്കിംഗ് പീസ്. പൊതുജനങ്ങളെ കൊള്ളയടിക്കുന്ന സമ്പ്രദായം ഒഴിവാക്കണം. അടിയന്തരമായി സർക്കാർ ഇടപെട്ട് ഇതിന് പരിഹാരം ഉണ്ടാകണമെന്ന് സ്വാഗതം പറഞ്ഞുകൊണ്ട് സംസാരിച്ച ആർഎസ്പി ആറ്റിങ്ങൽ നിയോജക മണ്ഡലം സെക്രട്ടറി അനിൽ ആറ്റിങ്ങൽ പറഞ്ഞു.
       RSP ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് A. ശ്രീധരന്റെ അധ്യക്ഷയിൽ നടന്ന യോഗത്തിൽ RSP സംസ്ഥാന കമ്മിറ്റി അംഗം സഖാവ് നന്ദിയോട് ബാബു ഉദ്ഘാടനം ചെയ്തു, സഖാവ് അരുവിക്കര ശശി, എൽസി സെക്രട്ടറി കിളിമാനൂർ സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു