വെഞ്ഞാറമൂട് MC റോഡ് വഴി കടന്നു പോകുന്നവരുടെ ശ്രദ്ധക്ക്...

ഫെബ്രുവരി 9 മുതൽ 18 വരെ വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിലെ ഉത്സവത്തോട്ടനുബന്ധിച്ച് എംസി റോഡിൽ 1മുതൽ 2km വരെ ട്രാഫിക് ബ്ലോക്ക്‌ ആണ് അനുഭവപ്പെടാൻ സാധ്യതയുള്ളത്.
അതിനാൽ ദയവു ചെയ്ത് തിരുവനന്തപുരം ഭാഗങ്ങളിൽ നിന്നും MC റോഡ് വഴി പോകേണ്ടവർ വെമ്പായം കഴിഞ്ഞു ഏകദേശം 4km ആകുമ്പോൾ പിരപ്പൻകോട് എന്ന സ്ഥലത്ത് നിന്നും വലത്തോട്ട് തിരിഞ്ഞു റിംഗ് റോഡ് വഴി നാഗാർകുഴി -മേലേക്കുറ്റിമൂട് -അമ്പലമുക്ക് (വാമനപുരം )-വഴി,MC റോഡിൽ പ്രവേശിച്ച് പോകേണ്ടതാണ്.
കഴക്കൂട്ടം -പോത്തൻകോട് ബൈപാസ് വഴി വരുന്നവർ തയ്ക്കാട് (വെഞ്ഞാറമൂട് )സിഗ്നലിൽ നിന്നും വലത്തേക്ക് തിരിഞ്ഞു 1km സഞ്ചരിച്ച് ഇടത്തേക്ക് തിരിഞ്ഞാൽ മേൽ പറഞ്ഞാൽ റിംഗ് റോഡിൽ പ്രവേശിച്ച് സുഗമമായി പോകാവുന്നതാണ്.
കോട്ടയം, കൊട്ടാരക്കര, ആയൂർ ഭാഗങ്ങളിൽ നിന്നും വരുന്നവരും വാമനപുരം കഴിഞ്ഞു അമ്പലമുക്കിൽ നിന്നും ഇടത്തേക്കു തിരിഞ്ഞു മേൽ പറഞ്ഞ റിംഗ് റോഡ് വഴി പിരപ്പൻകോട് എത്തി; അവിടെ നിന്നും MC റോഡിലേക്കോ ബൈപസ്സിലേക്കോ പോകാവുന്നതാണ്.
NB:നേരെ വെഞ്ഞാറമൂട് വഴി വരുകയാണേൽ 6.9km ആണ് ഇതുവരെ ഉള്ള ആകെ ദൂരം. റിംഗ് റോഡിൽ ആകുമ്പോൾ 8.8km ഉം.
ഏകദേശം 2km ലഭിക്കാൻ 2മണിക്കൂർ റോഡിൽ കളയാതിരിക്കാൻ ശ്രദ്ധിക്കുക.റിംഗ് റോഡ് വഴി ഇത്രയും ദൂരം സഞ്ചരിക്കാൻ പരമാവധി 20 മിനിറ്റ് ആണ് വേണ്ട സമയം.
തിരുവനന്തപുരത്തു നിന്നും MC റോഡ് വഴി ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോകേണ്ടവർ തയ്ക്കാട് സിഗ്നനലിൽ നിന്നും ഇടത്തേക്കു തിരിഞ്ഞു 200m പോയി സമന്യയ ജംഗ്ഷനിൽ നിന്നും വലത്തേക്കു തിരിഞ്ഞു പാറയ്ക്കൽ-മൈത്രി നഗർ വഴി ആറ്റിങ്ങൽ -വെഞ്ഞാറമൂട് റോഡിൽ കയറി ഇടത്തേക്കു പോകാവുന്നതാണ്.