കൂട്ടുകാര്‍ക്കൊപ്പം കരമനയാറ്റില്‍ കുളിക്കാനിറങ്ങവേ ഒഴുക്കില്‍പ്പെട്ടു, വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി


തിരുവനന്തപുരം: കരമനയാറ്റിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പൂവച്ചൽ കോട്ടാകുഴി കുന്നു വിളാകത്ത് വീട്ടിൽ അമൽ ആണ് മുങ്ങി മരിച്ചത്.  ഇന്ന് ഉച്ചയോടെ ആണ് സംഭവം. പൂവച്ചൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള 7 വിദ്യാർത്ഥികളാണ് കുളിക്കാനിറങ്ങിയത്. ഇതിൽ അമൽ ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷാ സേനയും സ്കൂബാ സംഘവും നടത്തിയ തെരച്ചിലിൽ വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തി.