അഞ്ചുതെങ്ങിൽ പത്താംക്ലാസ്സ് വിദ്യാർത്ഥി ജീവനൊടുക്കി. അഞ്ചുതെങ്ങ് പുത്തൻനട ആറാം വാർഡിലാണ് സംഭവം. പത്താംക്ലാസ്സ് വിദ്യാർത്ഥിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടി തന്റെ, മരണ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയതായി പൊലീസ് പറഞ്ഞു. പത്താം ക്ലാസ് വിദ്യാർത്ഥിയായ ഋതുൽ മനോജാണ് ജീവനൊടുക്കിയത്.
കുട്ടിയുടെ അച്ഛൻ വിദേശത്തു നിന്നും മൂന്നു ദിവസത്തെ അവധിക്ക് വന്നിരുന്നു. ശേഷം ഇന്നലെയാണ് ഇദ്ദേഹം തിരികെ വിദേശത്തേക്ക് പോയത്. ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടിലെത്തിയ ഋതുൽ മനോജ് ഉച്ച ഭക്ഷണം കഴിച്ചു. അതിനു ശേഷമാണ് സംഭവം. ശുചിമുറി അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.