പണം കൊടുക്കാത്തതിന്റെ പേരിൽ, അമ്മയെ ചവിട്ടിക്കൊന്ന മകന് ജീവപര്യന്തം; ദൃക്സാക്ഷി ഇല്ലാഞ്ഞിട്ടും കേസ് തെളിഞ്ഞു,

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ചിറയിന്‍കീഴില്‍ മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിന്‍റെ വൈരാഗ്യത്തില്‍ അമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച്‌ കോടതി.

മകനായ പ്രതിക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പടനിലം സ്വദേശി ഗോപകുമാറിനാണ് ശിക്ഷ വിധിച്ചത്. പിഴ തുക കെട്ടിവച്ചില്ലങ്കില്‍ രണ്ടു വര്‍ഷം അധികം തടവ് ശിക്ഷ അനുഭവിക്കണം എന്നും കോടതി ഉത്തരവിൽ പറയുന്നു.

തിരുവനന്തപുരം ഏഴാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹന്‍റേതാണ് ഉത്തരവ്. 2012 മാര്‍ച്ച്‌ അഞ്ചിനായിരുന്നു സുകുമാരി അമ്മയെ മകന്‍ ഗോപകുമാര്‍ ചവിട്ടിക്കൊന്നത്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയെ തെളിവുകളുടെയും അയല്‍വാസികളുടെയും മൊഴികളടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതോടെയാണ് പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.