പോത്തന്‍കോട് : ജ്യേഷ്ഠ സഹോദരി മരിച്ചതറിഞ്ഞ് എത്തിയ അനുജത്തി മൃതദേഹത്തിനരികില്‍ കുഴഞ്ഞു വീണു മരിച്ചു. പോത്തന്‍കോട് പാലോട്ടു കോണം ലക്ഷം വീടിനു സമീപമാണ് സംഭവം. പാലോട്ടുകോണം രാധാ മന്ദിരത്തില്‍ പരേതനായ ജോണ്‍സന്റെ ഭാര്യ രാധ (74)യും സഹോദരി ചേങ്കോട്ടുകോണം കല്ലടിച്ചവിള ശൈലജ ഭവനില്‍ പരേതനായ മണിയന്റെ ഭാര്യ ശൈലജ(65)യുമാണ് മരിച്ചത്. രാധ പുലര്‍ച്ചെ 2 മണിക്ക് മരിച്ചു മരണ വിവരം അറിഞ്ഞു സഹോദരിയുടെ മൃതദേഹത്തിനരികില്‍ എത്തിയ ശൈലജ മൃതദേഹത്തിനരികെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. രണ്ടു സഹോദരങ്ങളും തമ്മില്‍ വലിയ ഐക്യവും സ്‌നേഹവുമായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. ഇരുവരുടെയും അന്ത്യ കര്‍മ്മങ്ങള്‍ ഒരിടത്തു തന്നെ നടത്തിയ ശേഷം മൃതദേഹങ്ങള്‍ നെടുമങ്ങാട് ശാന്തിതീരത്തില്‍ സംസ്‌കരിച്ചു. രമയാണ് രാധയുടെ മകള്‍,മരുമകന്‍ ശ്യാമളന്‍. ശൈലജയുടെ മകന്‍ ചിഞ്ചു.