വട്ടപ്പാറ വേറ്റി നാട് മണ്ഡപത്തിന് സമീപം അയണി മൂട്ടിൽ വീട്ടിൽ ബിന്ദുവാണ് (48) മരിച്ചത്. ശനിയാഴ്ച രാത്രി 7.30 ന് വാമനപുരം പമ്മത്തിൻ കീഴിൽ വച്ചായിരുന്നു അപകടം.ചിലമ്പുകാണി ചാമുണ്ഡിശ്യരി ക്ഷേത്രദർശനത്തിന് പോയതായിരുന്നു ഇവർ. മകൻ റോഹൻ ആയിരുന്നു ബൈക്കോടിച്ചിരുന്നത് യാത്രക്കിടയിൽ പമ്മത്തിൻ കീഴ് ഇറക്കത്തിൽ വച്ച്നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണ് സാരമായി പരിക്കേറ്റു. തുടർന്ന് നാട്ടുകാർ ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു. റോഷൻ മറ്റൊരു മകനാണ്