വർക്കല ബീച്ച് ശുചീകരണ തൊഴിലാളികൾക്ക് പോലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നില്ല എന്ന് പരാതി

DTPS കേരള ഡിസ്ട്രിക്ട് ടൂറിസത്തിന്റെ കീഴിൽ പത്തോളം വനിതകളാണ്ബീച്ച് ശുചീകരണത്തിനായി ജോലി ചെയ്യുന്നത് 18 വർഷമായി സ്ത്രീകൾ ജോലി നോക്കുന്നു സ്ത്രീകളൊന്നും ഒരു പരിഗണന പോലും ടൂറിസത്തിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നില്ല എന്നാണ്ഇവർ പറയുന്നത് ഇവർക്ക് വിശ്രമിക്കാനോ ശൗചാലയ സൗകര്യങ്ങൾ പോലുമില്ല ഇവർക്ക് കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ നിന്നുംറൂം വാടകയ്ക്ക് എടുത്ത്ആണ് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും ജോലി സാധനങ്ങൾ സൂക്ഷിക്കാനും ആശ്രയിക്കുന്നത് എന്നാൽ പുറത്തു നിന്നും വരുന്ന ഒട്ടനവധി സ്ത്രീകൾ ശൗചാലയം ഇല്ലാതെവലയുകയാണെന്നും ഇവർ പറയുന്നു
എന്നാൽതീരത്തിനോട് ചേർന്ന് വേൾഡ് ക്ലാസ് ശൗചാലയത്തിനായി 2021ൽ കേരള ടൂറിസം ഡിപ്പാർട്ട്മെന്റ്നിർമ്മാണം ആരംഭിച്ചു എന്നാൽ ശൗചാലയത്തിന്റെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച മട്ടിലാണ് ഇതിനുള്ളിൽ മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു