വാഗമണ്ണിൽ ഹോട്ടലിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. വാഗമണ്ണിലെ വാഗലാൻഡ് എന്ന ഹോട്ടിലിലെ മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടത്.കോഴിക്കോട് നിന്നെത്തിയ വിനോദ സഞ്ചാര സംഘത്തിലെ രണ്ടു വിദ്യാർത്ഥികൾക്കാണ് പുഴുവിന്റെ ഭാഗം കിട്ടിയത്. ഭക്ഷണം കഴിച്ച ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ആറു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇക്കാര്യം ഹോട്ടൽ അധികൃതരെ അറിയിച്ചപ്പോൾ അവരിൽ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഒരു മാസം മുൻപ് വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ച ഹോട്ടലാണ് ഇത്. തുടർന്ന് വീണ്ടും പ്രവർത്തനം ആരംഭിക്കുകയായിരുന്നു.ആരോഗ്യ വകുപ്പും ഏലപ്പാറ പഞ്ചായത്തും ചേർന്ന ഹോട്ടൽ അടപ്പിച്ചിട്ടുണ്ട്.