മടവൂർ : "അന്നം ... അമൃതം..." പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം റീജിയനൽ ക്യാൻസർ സെന്ററിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മൂവായിരത്തിലധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് കുരുന്നുകൾ . സാമൂഹ്യ പങ്കാളിത്തത്തോടെ രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും സംഘടിതമായി ശേഖരിച്ച ഭക്ഷണപ്പൊതികളാണ് മടവൂർ ഗവ.എൽ.പി. എസിലെ കുട്ടികൾ വിതരണം ചെയ്തത്. സഹാനുഭൂതി, സഹകരണ മനോഭാവം തുടങ്ങിയ സാമൂഹ്യ മൂല്യങ്ങൾ വികസിപ്പിക്കാനുള്ള ഉദ്ദേശ്യാർഥം വിദ്യാലയവും കർമ്മ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായാണ് "അന്നം ....അമൃതം...." പദ്ധതി ഏറ്റെടുത്തത്. വൈജ്ഞാനിക മേഖല ക്കൊപ്പം തന്നെ പാഠ്യപദ്ധതി പരിഗണനകളിലെ വൈകാരിക വികസനവുമായി ബന്ധപ്പെട്ട് അക്കാദമികമാസ്റ്റർ പ്ലാൻ വിഭാവന ചെയ്ത പല പരിപാടികളിലൊന്നായിരുന്നു ഇത്. സമൂഹത്തിന്റെ സങ്കീർണതകളും വ്യാകുലതകളും യഥാവിധി കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കപ്പെടുമ്പോഴാണ് പഠനം സാർഥകമാകുന്നതെന്ന് പ്രഥമാധ്യാപകൻ എസ്. അശോകൻ പറഞ്ഞു. നാട്ടി ക എം.എൽ.എ മുകുന്ദൻ പൊതിച്ചോർ വിതരണോദ്ഘാടനം നടത്തി. വിദ്യാലയവും സമുഹവും ഒത്തൊരുമിക്കാനും മൂവായിരത്തിലധികം പൊരിച്ചോറുകൾ ശേഖരിക്കാനും നേതൃപരമായ പങ്ക് വഹിച്ച സ്കൂൾ പി.ടി.എ യെ അദ്ദേഹം അഭിനന്ദിച്ചു.പി ടി എ പ്രസിഡന്റ് സന്തോഷ് മറ്റു പി ടി എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.