ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയായ വീട്ടമ്മയുടെ വീട്ടിൽ ഒളിച്ചു കയറി പതുങ്ങിയിരിക്കുകയും അർദ്ധരാത്രിയോടെ കഴുത്തിൽ വെട്ടുകത്തി വെച്ച് ഭീക്ഷണിപ്പെടുത്തി മാല പൊട്ടിച്ചെടുത്ത പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തു.കല്ലറ മുണ്ടോണിക്കര സരസ്വതി ഭവനിൽ സരസ്വതി അമ്മയുടെ രണ്ട് പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്.സംഭവ വുമായി ബന്ധപ്പെട്ട് കല്ലറ വെള്ളംകുടി എ.കെ.ജി. കോളനിയിൽ സജീർ (30)നെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി പകൽ സമയം വൃദ്ധ ഒറ്റക്കാണ് വീട്ടിലെന്ന് മനസ്സിലാക്കിയ പ്രതി സന്ധ്യ സമയത്ത് വീട്ടിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. രാത്രി പതിനൊന്നു മണിയോടെ സരസ്വതി അമ്മ ഉറങ്ങിയപ്പോഴാണ് കിടപ്പുമുറിയിൽ കയറി നനഞ്ഞ തുണികൊണ്ട് മുഖം അമർത്തിപ്പിടിക്കുകയും കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കഴുത്തിൽ അമർത്തി ഭീക്ഷണിപ്പെടുത്തി രണ്ട് പവൻ വരുന്ന മാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞതും ' വൃദ്ധയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കഞ്ചാവ് കച്ചവടമുൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ സജീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇയാളിൽ നിന്നും മാല, വെട്ടുകത്തി, മുഖം പൊത്താനുപയോഗിച്ച നനഞ്ഞ തുണി എന്നിവ കണ്ടെടുത്തു. പാങ്ങോട് സി. ഐ. എൻ സുനീഷ്, എസ്. ഐ. അജയൻ' ഗ്രേഡ് എസ് ഐ. രാജൻ, സി.പി.ഒ.മാരായ രജിമോൻ, ദിലീപ്, ഹരികൃഷ്ണൻ, ഹോം ഗാർഡ് സന്തോഷ് എന്നിവർ ചേർന്ന് പിടികൂടിയ പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു