ദീപു (19) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്.
.
സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പ്രണയം നടിച്ച് പ്രതി വശീകരിച്ച് കിളിമാനൂരിൽ നിന്നും കൂട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി വീട്ടിൽ വിവരം പറഞ്ഞതനുസരിച്ച് പോലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് ഒളിവിൽ ആയിരുന്ന പ്രതിയെക്കുറിച്ച് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ശിൽപക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംനാദ് ഷിജു സിവിൽ പോലീസ് ഓഫീസറായ ശ്രീരാജ് എന്നിവരെ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു