ആറ്റിങ്ങൽ: വക്കം മൂന്നാലുംമൂട്ടിൽ കൊച്ചുനാച്ചു വിളാകത്ത് വീട്ടിൽ സുധീർ (50) നിര്യാതനായി. പരേതനായ വാമദേവൻ ലളിത ദമ്പതികളുടെ മകനാണ് സുധീർ. അവനവഞ്ചേരി സ്വദേശിയും ആറ്റിങ്ങൽ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ രമ്യസുധീറാണ് ഭാര്യ. ഇന്ന് വൈകുന്നേരം 5 മണിയോടെ വീട്ടിൽ നിന്നും ബൈക്കിൽ പുറത്തേക്കിറങ്ങവെയാണ് സുധീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. തുടർന്ന് അയൽവാസിയായ യുവാവ് ഇദ്ദേഹത്തിന് അടിയന്തിരമായി ക്രിത്രിമ ശ്വാസം നൽകിയ ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംസ്കാരം നാളെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മക്കൾ : ധനലക്ഷ്മി, ധനൂപ്