ആറ്റിങ്ങലിൽ സ്ത്രീയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. സുജയെന്ന സ്ത്രീയ്ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ അയൽവാസിയും ബന്ധുവുമായ ഷിബുവാണ് ആക്രമിച്ചത്. പ്രതിയെ പൊലീസ് പിടികൂടി. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് ആറ്റിങ്ങൽ പൊലീസ് പറയുന്നു. .ഷിബുവും സുജയും അയൽവാസികളും ബന്ധുക്കളുമാണ്. ഇരുവരുടെയും മക്കള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഈ തര്‍ക്കമാണ് രക്ഷിതാക്കള്‍ ഏറ്റുപിടിക്കുകയും വാര്‍ക്ക് തര്‍ക്കമുണ്ടാവുകയും ചെയ്തത്. ഇതിനിടെയാണ് വീട്ടില്‍ നിന്ന് കത്തിയെടുത്ത് ഷിബു സുജയെ വെട്ടിയത്. ആക്രമണത്തില്‍ മുഖത്തും കൈക്കുമാണ് വെട്ടേറ്റ സുജയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ആറ്റിങ്ങൽ പൊലീസ് ഷിബുവിനെ കസ്റ്റഡിയിലെടുത്തു.